വിദേശചരക്കുവിമാനങ്ങളുടെ അനുമതി ചുരുക്കി; കേരളം ഗുരുതര പ്രതിസന്ധിയില്‍

0

വിദേശചരക്കുവിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള അനുമതി ഇന്ത്യയിലെ ആറു വിമാനത്താവളങ്ങൾക്ക് മാത്രമായി ചുരുക്കിയതോടെ സംസ്ഥാനത്ത് നിന്നു വിദേശ ത്തേയ്ക്കുള്ള ചരക്കുനീക്കം ഗുരുതര പ്രതിസന്ധിയിൽ . തിരുവനന്തപുരം കൊച്ചി വിമാനത്താവളങ്ങളിൽ നിന്നുള്ള വിദേശചരക്കു വിമാനങ്ങളുടെ സർവീസ് നിലച്ചതോടെ യാത്രവിമാനങ്ങളിൽ മാത്രമുള്ള ചരക്ക് നീക്കമേ ഇനി സാധ്യമാകൂ. സംസ്ഥാനത്തെ മൽസ്യമേഖലയുടെ ഉൾപ്പടെ യുള്ള കയറ്റുമതിയേ പുതിയ വ്യോമയാനനയം ബാധിക്കും.

വിദേശരാജ്യങ്ങളിൽ നിന്നുള്ള ചരക്കുവിമാനങ്ങൾ ബെംഗളൂരു, ചെന്നൈ, ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ വിമാനത്താവളങ്ങളിൽ നിന്നുമാത്രം സർവീസ് നടത്തിയാൽ മതിയെന്നാണ് വ്യോമയാനമന്ത്രാലയത്തിൻെ പുതിയ തീരുമാനം . ഇന്ത്യൻ ചരക്ക് വിമാനങ്ങളാവട്ടേ കേരളത്തിൽ നിന്ന് സർവീസ് നടത്തുന്നുമില്ല.

കഴിഞ്ഞയാഴ്ചയോടെ തിരുവനന്തപുരം, കൊച്ചി വിമാന ത്താവളങ്ങളിൽ നിന്നുളള വിദേശ ചരക്കുവിമാനങ്ങൾ പൂർ ണമായി നിർത്തി. നേരത്തെ രണ്ടു വിമാനത്താവളങ്ങ ളിൽ നിന്നും ആഴ്ചയിൽ 6 ദിവസം വീതം എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് എന്നിവയുടെ ചരക്കുവിമാന സർവീസുകളു ണ്ടായിരുന്നു. ഇതായിരുന്നു കേരളത്തിൽ നിന്ന് വിദേശത്തേ ക്കുള്ള കയറ്റുമതിയുടെ പ്രധാനവഴി.150 ടൺ ചരക്കാണ് പ്രതിദിനം പോയിരുന്നത്.

ഇനി കേരളത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെത്തിച്ച് കയറ്റി അയക്കേണ്ടി വരും.കേന്ദ്രസർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ കേരളത്തിൽ നിന്നുള്ള കയറ്റുമതി യാത്രാവിമാനങ്ങളിൽ പേരിന് മാത്രമാകും.

Leave A Reply

Your email address will not be published.

error: Content is protected !!