ആദരവുമായി ഖത്തർ എയർവേയ്സ്.
കോവിഡ് വെല്ലുവിളികള്‍ക്കിടയിലും വിദ്യാഭ്യാസമേഖലയില്‍ സേവനം നടത്തുന്ന അധ്യാപകർക്ക് ആദരവുമായി ഖത്തർ എയർവേയ്സ്. ലോകഅധ്യാപകദിനവുമായി ബന്ധപ്പെട്ട് 21000 സൗജന്യടിക്കറ്റുകൾ അധ്യാപകര്‍ക്കായി നല്‍കുമെന്നാണ് പ്രഖ്യാപനം. ഇന്നുമുതൽ എട്ടാം തീയതി വരെ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലുള്ള അധ്യാപകർക്ക് രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. ഖത്തർ എയർവെയ്സ് സർവീസ് നടത്തുന്ന 75 രാജ്യങ്ങളിലെ അധ്യാപകർക്കാണ് ടിക്കറ്റിനായി രജിസ്റ്റർ ചെയ്യാനാവുക.