ഒക്ടോബര്‍ 4: ഗജദിനം മുത്തങ്ങ ആനപ്പന്തിയില്‍ ആനയൂട്ട് നടത്തി

0

ഒക്ടോബര്‍ 4 ഗജദിനത്തോടനുബന്ധിച്ച് മുത്തങ്ങ ആനപ്പന്തിയില്‍ ആനയൂട്ട് നടത്തി. പന്തിയിലെ 10 ആനകള്‍ക്കാണ്  ആനയൂട്ട് നടത്തിയത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പുറമേനിന്നുള്ള ആളുകള്‍ക്ക് ഇത്തവണ ആനയൂട്ട് ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല.

വനം വകുപ്പിന്റെ നേതൃത്വത്തിലാണ് ആനകള്‍ക്ക് ആനയൂട്ട് നടത്തിയത്. പന്തിയിലെ പത്ത് ആനകള്‍ക്കാണ് ആനയൂട്ട് നല്‍കിയത്. കുട്ടിയാനകളായ അമ്മു, ചന്തു എന്നിവയ്ക്കുപുറമേ കുങ്കിയാനകളായ  പ്രമുഖ, കുഞ്ചു, സൂര്യ, വിക്രം, ഭരത്, ഉണ്ണികൃഷ്ണന്‍, ചന്ദ്രനാഥ്, സുന്ദരി, എന്നീ ആനകള്‍ക്കാണ് ആനയൂട്ട് നല്‍കിയത്. സാധാരണ കൊടുക്കുന്ന ഭക്ഷണത്തിന് പുറമെ  പഴവര്‍ഗ്ഗങ്ങളും മധുരപലഹാരങ്ങളും അടങ്ങിയതായ ഭക്ഷണമാണ് ആനകള്‍ക്ക് നല്‍കിയത്. പരിപാടിക്ക് എലിഫന്റ് റെയ്ഞ്ച് ഓഫിസര്‍ ആഷിക്, ബത്തേരി അസിസ്റ്റന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!