ഒത്തുകളി ആരോപിച്ച് ഡിവൈഎഫ് ഐഅഞ്ചുകുന്ന് മേഖല കമ്മിറ്റി

0

കെല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പൊതുവിതരണ കേന്ദ്രത്തിന്റെ ഗോഡൗണില്‍ നിന്ന് അരി കടത്തിയതുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ട റേഷന്‍കട ജീവനക്കാരന്‍ യൂത്ത് ലീഗ് പ്രാദേശിക നേതാവായത് കൊണ്ട് കേസില്‍ നിന്ന് രക്ഷപെടുത്തുന്നതിന് വേണ്ടി അരി കടത്തുന്നതിന് ഉള്‍പ്പെടെ കൂട്ടുനിന്ന കോണ്‍ഗ്രസ് സര്‍വീസ് സംഘടന നേതാവായ ഗോഡൗണ്‍ മാനേജര്‍ ഒത്തുകളി നടത്തി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്.സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാരെ ഉടനെ അറസ്റ്റ് ചെയ്യണം.അരി കടത്തിയതുമായി ബന്ധപ്പെട്ട് സമര പ്രഹസനം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിച്ച കോണ്‍ഗ്രസ് – ലീഗ് യുവജന സംഘടനകള്‍ പൊതുജനങ്ങളോട് മാപ്പുപറയണമെന്നും ഡിവൈഎഫ് ഐഅഞ്ചുകുന്ന് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു

Leave A Reply

Your email address will not be published.

error: Content is protected !!