ബിപിസിഎല്‍ വില്‍പ്പന ഈ സാമ്പത്തിക വര്‍ഷം തന്നെ: ടെന്‍ഡര്‍ തീയതി സര്‍ക്കാര്‍ വീണ്ടും നീട്ടി
പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎല്ലിന്റെ ഓഹരി വില്‍പ്പന സംബന്ധിച്ച ടെന്‍ഡര്‍ സമര്‍പ്പിക്കാനുളള തീയതി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. നവംബര്‍ 16 ആണ് പുതിയ തീയതി. ഇത് നാലാം വട്ടമാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുളള തീയതി സര്‍ക്കാര്‍ നീട്ടുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും തീയതി നീട്ടിയത്.മാര്‍ച്ച് ഏഴിനാണ് എണ്ണക്കമ്പനിയുടെ വില്‍പ്പന സംബന്ധിച്ച ആദ്യ വിജ്ഞാപനം പുറപ്പെടുവിച്ചത്. ആദ്യ വിജ്ഞാപന അനുസരിച്ച് മേയ് രണ്ട് വരെ താല്‍പര്യപത്രം സമര്‍പ്പിക്കാമായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 13, ജൂലൈ 31, സെപ്റ്റംബര്‍ 30 എന്നിങ്ങനെ സമയപരിധി കേന്ദ്ര സര്‍ക്കാര്‍ മുന്‍പ് നീട്ടിയിരുന്നു.