ആറ് മാസത്തിന് ശേഷം ജിഎസ്ടി വരുമാനത്തിൽ വർധന; തിരിച്ചുവരവിന്റെ സൂചന നൽകി സാമ്പത്തിക മേഖല

0

തിരിച്ച് വരവിന്റെ നല്ല സൂചന നൽകി രാജ്യത്തെ സാമ്പത്തിക മേഖല. ആറ് മാസ ത്തിന് രാജ്യത്ത് ശേഷം ജിഎസ്ടി വരുമാന ത്തിൽ വർധന. നാല് ശതമാനത്തിന്റെ വർധന ഉണ്ടായതായി കേന്ദ്രസർക്കാർ അറിയിച്ചു. സെപ്റ്റംബറിൽ 95,000 കോടി രൂപയാണ് ജിഎസ്ടി വരുമാനം.

കൊവിഡ് കാലത്തിന് ശേഷം ആശ്വാസ ത്തിന്റെ സൂചന നൽകുകയാണ് രാജ്യത്തെ വിപണി. ഇതാദ്യമായി ഫെബ്രുവരിക്ക് ശേഷം കയറ്റുമതി മേഖലയിലും ശുഭ സൂചനകളാണ് സെപ്റ്റംബറിൽ സ്ഥിതി വിവരം വ്യക്തമാക്കുന്നത്. രാജ്യത്ത് നിന്നു ള്ള കയറ്റുമതി 5.3 ശതമാനം ഉയർന്നു. ആഭ്യ ന്തര വിൽപ്പനയിൽ നിന്നും ഇറക്കുമതിയിൽ നിന്നുമുള്ള ജിഎസ്ടിവരുമാനവും സെപ്റ്റംബറിൽ വർധിച്ചു. ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 102 ശതമാനമായി. യൂറോപ്പിലും അമേരിക്കയിലും ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ആവശ്യം വർധിക്കുന്നു എന്ന നല്ല സൂചനയും നൽകുന്നുണ്ട്.2019 നേക്കാൾ 2.9 ശതമാനം ഈ വർഷം ഇന്ത്യൻ ഉത്പനങ്ങൾ കപ്പൽ കയറി. 27.4 മില്യൻ ഡോളറിന്റെ കയറ്റു മതിയാണ് സെപ്റ്റംബറിൽ രാജ്യത്ത് ആകെ നടന്നത്. ഈവേ ബില്ലുകളുടെ വിതരണ ത്തിലും ഈ സെപ്റ്റംബർ റെക്കോർഡ് ഇട്ടു. കഴിഞ്ഞമാസം 5.7 കോടി ഈവേ ബില്ലുകൾ സ്യഷ്ടിക്കപ്പെട്ടതായി ധനകാര്യ സെക്രട്ടറി അജയ് ഭൂഷ്ൺ പാണ്ടേ വ്യക്തമാക്കി

Leave A Reply

Your email address will not be published.

error: Content is protected !!