റോഡ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാവും മുന്നേ മഴവെള്ള കുത്തൊഴുക്കില്‍ ടാറിംഗിനടിലെ കല്ലുകള്‍ ഇളകി അപകടാവസ്ഥയിലാണ് ബൈപ്പാസ് റോഡ്. അപകട മറിയാതെ റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത് ദുരന്തത്തിലേക്കാവുമോ എന്ന ഭീതിയിലാണ് നാട്ടുകാരുള്ളത്. മുകള്‍ഭാഗം ടാറിംഗ് പൂര്‍ത്തിയായതിന് താഴെ ഒരടി താഴ്ചയില്‍ റോഡ്പാക്ക് ചെയ്ത കല്ല് ഒഴുകി റോഡിലൂടെ പരന്ന് കിടക്കുകയാണ്. ഇതും അപകട സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. സൈഡിലിട്ട മണ്ണ് മഴയില്‍ കുഴഞ്ഞ് കിടക്കുന്നതിനാല്‍ സൈഡിറക്കുന്ന വാഹനങ്ങള്‍ പിന്നെ കെട്ടിവലിച്ച് കേറ്റേണ്ട അവസ്ഥയിലേക്ക് മാറുമെന്നും നാട്ടുകാര്‍ പറയുന്നു.
വെള്ളം കുത്തി ഒഴുകി വരുന്ന ഭാഗങ്ങളില്‍ റോഡ് സൈഡ് തകരാത്ത വിധം സുരക്ഷ ഒരുക്കണമെന്നും അപകടാവസ്ഥയിലുള്ള ഭാഗങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.