വയനാട്ടിലെ റേഷന്‍ കടത്ത്:ഗോഡൗണ്‍ മാനേജരേയും ഓഫീസര്‍ ഇന്‍ചാര്‍ജിനെയും സസ്‌പെന്‍ഡ് ചെയ്തു 

0

വയനാട്ടിലെ റേഷന്‍ കടത്ത്, ഗോഡൗണിന്റെ പൂര്‍ണ്ണ ചുമതല വഹിക്കേണ്ട ഗോഡൗണ്‍ മാനേജരും ഓഫീസര്‍ ഇന്‍ചാര്‍ജ് തങ്ങളുടെ കൃത്യനിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ ക്രമക്കേടില്‍ റേഷന്‍കട ലൈസന്‍സികള്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ലൈസന്‍സ് റദ്ദാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിനായി പൊതുവിതരണ ഡയറക്ടറെ ചുമതലപ്പെടുത്താനും ഉത്തരവിട്ടു.

ഇന്നലെയാണ് കെല്ലൂരിലെ റേഷന്‍ കരിഞ്ചന്ത പരിശോധനകള്‍ പൂര്‍ത്തിയായത്.  നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും പിടികൂടിയത് മൊക്കത്തെ സപ്ലൈക്കോ ഗോഡൗണില്‍ നിന്നും കടത്തിയ അരിതന്നെയെന്ന് കണ്ടെത്തി. രണ്ട് ദിവസമായി നടത്തിയ  സ്റ്റോക്ക് പരിശോധനയില്‍ എട്ടോളം പുഴുക്കലരിയുടെ  കുറവാണ് കണ്ടെത്തിയത്

Leave A Reply

Your email address will not be published.

error: Content is protected !!