സൗദിയിലെ വിദേശികൾക്കുള്ള ലെവി തുടരുമെന്ന് സൂചന

0

2021 വർഷത്തേക്കുള്ള ബജറ്റിൻ്റെ പ്രാഥമിക സ്റ്റേറ്റ്മെൻ്റ് പ്രകാരം സൗദിയിലെ വിദേശികൾക്ക് ഏർപ്പെടുത്തിയ നിലവിലുള്ള ലെവിയടക്കമുള്ള ഫീസുകൾ തുടരുമെന്ന് സൂചന.വിദേശികൾക്കുള്ള ലെവി സിസ്റ്റത്തിലെ ഏറ്റവും ഉയർന്ന നിരക്കാണു ഈ വർഷം ജനുവരി മുതൽ വിദേശികൾക്ക് വേണ്ടി തൊഴിലുടമകൾക്ക് നൽകേണ്ടി വന്നിട്ടുള്ളത്.2020 ജനുവരി 1 മുതൽ ഒരു വിദേശിക്ക് പ്രതിമാസം 700 റിയാൽ (50 ശതമനം സൗദികൾ സ്ഥാപനത്തിൽ ഉണ്ടെങ്കിൽ) ആണു ലെവി അടക്കേണ്ടത്. അതേ സമയം സ്ഥാപനത്തിലെ സൗദികൾ 50 ശതമാനത്തിൽ താഴെയാണെങ്കിൽ 800 റിയാൽ അടക്കണം. ഫാമിലി ലെവിയാണെങ്കിൽ 2020 ജൂലൈ ജൂലൈ 1 മുതൽ ഒരു കുടുംബാംഗത്തിനു 400 റിയാലാണു അടക്കേണ്ടത്.കൊറോണ ഉണ്ടാക്കിയ സാംബത്തികാഘാതങ്ങളും എണ്ണ വിലയിലെ കുറവുമെല്ലാം കാരണം ലെവി, വാറ്റ് അടക്കമുള്ള നിലവിലെ എണ്ണേതര വരുമാനങ്ങൾ നില നിർത്താൻ തന്നെയാണു സാധ്യതയെന്ന് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു

Leave A Reply

Your email address will not be published.

error: Content is protected !!