പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം.
പുല്‍പള്ളി ഗ്രാമപഞ്ചായത്തിലെ 9,10 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന കാപ്പിസെറ്റ് പ്രദേശത്ത് കോവിഡ്- 19 പോസിറ്റീവ് കണ്ടെയ്ന്‍മെന്റ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കാപ്പിസെറ്റ് ടൗണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.ഇന്ന് നടത്തിയ ആന്റിജന്‍/ആര്‍ടിപിസിആര്‍ പരിശോധനയില്‍ പുതുതായി 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇത് സമൂഹവ്യാപനത്തിനുള്ള സൂചനയാണ് നല്‍കുന്നത്.രോഗം സ്ഥിരീകരിച്ച വീടുകളില്‍ ഇതിനകം ഫാമിലി ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു കഴിഞ്ഞു.കാപ്പിസെറ്റ് ടൗണിലെ രോഗം സ്ഥിരീകരിച്ച കച്ചവടക്കാര്‍/ഓട്ടോ ഡ്രൈവര്‍മാര്‍ ഇവരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധമായും ക്വാറന്റയിനില്‍ പോകേണ്ടതും,ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന തുടര്‍ ടെസ്റ്റുകള്‍ക്ക് വിധേയരാവേണ്ടതുമാണ്. ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവ് ആയ മുഴുവന്‍ പേരും ഏഴു ദിവസം സ്വമേധയാ ക്വാറന്റയിനില്‍ പ്രവേശിക്കേണ്ടതാണ്.യാതൊരു കാരണവശാലും,കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടം ചേരുവാന്‍ പാടുള്ളതല്ല.രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യവകുപ്പുമായി ഉടനടി ബന്ധപ്പെടണം.കണ്ടെയ്ന്‍മെന്റ് സോണിനുള്ളില്‍ തടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനം ഗൗരവമായി കണക്കിലെടുത്ത് നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.