റേഷന്‍ കടകളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു.

0

ദ്വാരകയിലെ റേഷന്‍ കടയുടമ നിസാറിന്റെ കെല്ലൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ കരിഞ്ചന്തയില്‍ വില്‍ക്കാനുള്ള റേഷനരി കണ്ടെത്തിയ സംഭവത്തില്‍ നടപടികളുമായി സിവില്‍ സപ്ലൈസ് അധികൃതര്‍.സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ തന്നെ വീഴ്ച കണ്ടെത്തിയ റേഷന്‍ കടകളുടെ ലൈസന്‍സ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ഉസ്മാന്‍ അറിയിച്ചു.ദ്വാരകയിലും,കെല്ലൂരിലും പ്രവര്‍ത്തിച്ചു വന്നിരുന്ന ഏ ആര്‍ഡി 35,40 നമ്പര്‍ റേഷന്‍ കടകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്.പ്രസ്തുത റേഷന്‍ കടകളിലെ ഗുണഭോക്താക്കള്‍ക്ക് റേഷന്‍ മുടങ്ങാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!