കോവിഡ് വ്യാപനം ഗുരുതരം; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

0

കൊവിഡ് വ്യാപനം ഭയാനകമായ അവസ്ഥയിലെത്തിയ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) ആവശ്യം. രോഗവ്യാപനം ശക്തമായി തടയുന്നതിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുമെന്നും ഐ എം എ അറിയിച്ചു. രോഗ്യവ്യാപന ത്തിന്റെ ഗുരുതര സ്ഥിതി ജനങ്ങളെ ബോധ്യപ്പെടു ത്തേണ്ടതുണ്ട് . നിലവിലെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. സാധാരണക്കാരിലും ആരോഗ്യ പ്രവര്‍ത്തകരിലും രോഗവ്യാപനം രൂക്ഷമായിക്കൊണ്ടി രിക്കുകയാണ്. ഇത് ഇത്തരത്തില്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകും. ഇപ്പോള്‍ തന്നെ ആശുപത്രികള്‍ ഏറെക്കുറേ നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ കൂടി കാര്യം പരിഗണിച്ചാണ് ആരോഗ്യ അടിയന്തരാവസ്ഥ ആവശ്യപ്പെടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!