പമ്പില്‍ നിന്നും വാങ്ങിയ പെട്രോളില്‍ അളവ് കുറവ്
പരാതിയുമായി യുവാക്കള്‍
ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തി
പെട്രോള്‍ അളവില്‍ കൃത്രിമമുണ്ടെന്ന പരാതിയുമായി ഉപഭോക്താക്കള്‍. പനമരം കൈതക്കലിലെ പെട്രോള്‍ പമ്പിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.കഴിഞ്ഞ ദിവസം രാത്രിയില്‍ കുപ്പിയില്‍ പെട്രോള്‍ വാങ്ങിയ രണ്ട് യുവാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.സംഭവത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പ് പെട്രോള്‍ പമ്പില്‍ പരിശോധന നടത്തി.പരിശോധനയില്‍ അളവില്‍ വ്യത്യാസം കണ്ടെതിനെ തുടര്‍ന്ന് പമ്പിലെ ഒരു യൂണിറ്റ് അടച്ചുവെന്നും വിശദമായ പരിശോധന നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്നും ലീഗല്‍ മെട്രോളജി വകുപ്പ് അധികൃതര്‍ അറിയിച്ചു.