കൊവിഡ് പരിശോധന; മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ ഡ്രൈവ്-ത്രൂ പിസിആര്‍ ബൂത്തുകള്‍

0

ഒമാനില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ വിമാനത്താവളങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായി കാര്യക്ഷമത പരിശോധന നടത്തി. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും പിസിആര്‍ പരിശോധനക്ക് വിധേയമാകണമെന്നാണ് ഒമാന്‍ സുപ്രിം കമ്മറ്റിയുടെ നിര്‍ദേശം.ഇതിനായി രാജ്യത്തെത്തുന്ന ഒമാനി പൗരന്മാര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ ഡ്രൈവ്-ത്രൂ കൊവിഡ് പിസിആര്‍ പരീക്ഷണ ബൂത്തുകള്‍ ക്രമീകരിച്ചതായി ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഒമാന്‍ എയര്‍പോര്‍ട്ട്, ചൈനീസ് കമ്പനിയായ ബി.ജി.ഐയുമായി സഹകരിച്ചാണ് വിമാനത്താവളത്തില്‍ ഡ്രൈവ്-ത്രൂ കൊവിഡ് പിസിആര്‍ പരീക്ഷണ ബൂത്തുകള്‍ തയാറാക്കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!