രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക്

0

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക്. മരണം 94,000 കടന്നു. 24 മണിക്കൂറിനിടെ 88,600 പോസിറ്റീവ് കേസുകളും 1124 മരണവും റിപ്പോർട്ട് ചെയ്തു. അതിനിടെ കൊവിഡ് വാക്‌സിൻ ലഭ്യത സംബന്ധിച്ച ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഈയാഴ്ചത്തെ ഏറ്റവും ഉയർന്ന പ്രതിദിന കേസാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ആരോഗ്യമന്ത്രാലയം ഒടുവിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 59,92,533 ആയി. മരണം സംഖ്യ 94,503ലും. നിലവിൽ 9,56,402 പേരാണ് ചികിത്സയിലുള്ളത്. രോഗം ഭേദമായവരുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുകയാണ്. രോഗമുക്തി നിരക്ക് 82.5 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി.

Leave A Reply

Your email address will not be published.

error: Content is protected !!