കൊവിഡ് വാക്സിൻ്റെ ഇന്ത്യയിലെ വിതരണം വലിയ വെല്ലുവിളിയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ

0

വാകിസിൻ നിർമ്മാണത്തിനും വിതരണത്തിനും ഭീമമായ ചെലവ് വേണ്ടിവരുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനാവാല. അടുത്ത വർഷത്തേക്ക് കേന്ദ്രസർക്കാരിന്‍റെ കയ്യിൽ എൺപതിനായിരം കോടി രൂപയുണ്ടാകുമോ എന്നാണ് ട്വിറ്ററിലൂടെയുള്ള ചോദ്യം. കൊവിഡ് ഷീൽഡിന്‍റെ മൂന്നാംഘട്ട പരീക്ഷണം, സീറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിലാണ് നടക്കുന്നത്.വാക്സിൻ നിർമ്മാണത്തിലേയും വിതരണത്തിലെയും വെല്ലുവിളികൾ ചൂണ്ടിക്കാട്ടുകയാണ് സീറം ഇന്ററ്റ്യൂട്ട് ഓഫ്ഇന്ത്യ സിഇഒ അദർ പൂനാവാല. ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മേധാവി വാക്സിൻ നിർമ്മാണത്തിന് വേണ്ടി വരുന്ന ചെലവിനെക്കുറിച്ചാണ് കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പൂനാവാലയുടെ ചോദ്യം.അടുത്ത വര്‍ഷത്തേക്കായി ഇന്ത്യന്‍ സര്‍ക്കാരിന്‍റെ കൈയില്‍ 80,000 കോടി രൂപയുണ്ടാകുമോ? കാരണം വാക്‌സിന്‍ വാങ്ങുന്നതിനും രാജ്യത്തെല്ലാവർക്കും വിതരണം ചെയ്യുന്നതിനുമായി ആരോഗ്യമന്ത്രാലയത്തിന് വേണ്ടിവരിക ഇതാണ്. നമ്മൾ പരിഹരിക്കേണ്ട അടുത്ത വെല്ലുവിളി ഇതാണ് പൂനാവാല ട്വീറ്റ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!