വൈത്തിരി ചാരിറ്റിയിൽ ജനങ്ങൾ കുടിവെള്ളത്തിനായി കഷ്ടപ്പെടുന്നു. നിരവധി തവണ പ്രദേശ വാസികൾ പരാധിയുമായി പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും നടപടിയെടുക്കാൻ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു
വൈത്തിരി ചാരിറ്റി 6 -)0 വാർഡിൽ പെടുന്ന 100-ൽ പരം കുടുംബങ്ങളാണ് കുടിവെള്ള ക്ഷാമം നേരിടുന്നത് പ്രധേശത്തെ കിണറുകളിലും, കുളങ്ങളിലും, അരുവികളിലും വെള്ളo ഇപ്പോളെ വറ്റിയിട്ടുണ്ട് വേനലിന്റെ തുടക്കത്തിൽ തന്നെ ഇത്തരത്തിൽ കുടിവെള്ള ക്ഷാമം അനുഭവിക്കേണ്ടി വന്നതിൽ ഭീതിയിലാഴ്ന്നിരിക്കുകയാണ് പ്രദേശവാസികൾ …. ഇത്തരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നതിന് പരിഹാരമായി സമീപത്തെ അരുവിയിൽ തടയണ നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിച്ച് പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നുവെങ്കിലും ഇതുവരെ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. തൊട്ടടുത്ത് തന്നെ തടയണ നിർമ്മിച്ചിട്ടുണ്ടെങ്കിലും കുറച്ച് പേർക്ക് മാത്രമേ അതിന്റെ ഗുണം ലഭിക്കുന്നുള്ളുവെന്നും ഭൂരിഭാഗം ജനങ്ങളും ഇപ്പോളും വെള്ളത്തിനായി കഷ്ടപ്പെടുകയാണെന്നുo ഇവരുടെ പ്രശ്നത്തിന്ന് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post