രോഗിയായ ചുമട്ടുതൊഴിലാളിക്ക് സഹായധനം നൽകി
ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ കാട്ടികുളം യൂണിറ്റ് രോഗിയായ ചുമട്ടുതൊഴിലാളിക്ക് സഹായധനം നൽകി. കാട്ടിക്കുളം ചെമ്പകമൂല പ്ലാക്കൽ ഹനീഫയുടെ കുടുംബത്തിനാണ് സഹായധനം കൈമാറിയത്.കെ.പി.ജവാദ് ഹനീഫയുടെ കുടുംബത്തിന് സഹായധനം കൈമാറി. അസോസിയേഷൻ ഭാരവാഹികളായ ഉണ്ണി മാത, ബിജു മന്ന, സി.എം.അഷറഫ്, സി.എച്ച് ഷംസുദീൻ, സജിത്ത്, രാജൻ തുടങ്ങിയവർ സംസാരിച്ചു.