നൂതന പദ്ധതിയുമായി കെഎസ്ആര്‍ടിസി; ‘ഫുഡ് ട്രക്ക്’ പദ്ധതിയ്ക്ക് തുടക്കം

0

നൂതനമായ ഒരു പദ്ധതിയുമായി കെഎസ്ആര്‍ടിസി ജനങ്ങളില്‍ എത്തുകയാണ്.കെ.എസ്.ആര്‍.ടി.സി ബസുകള്‍ നശിച്ചു പോകുന്നതിനിട വരുത്താതെ പുനരുപയോഗിക്കാന്‍ സാധിക്കുന്ന ‘ഫുഡ് ട്രക്ക് ‘ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ രൂപമാറ്റം വരുത്തി വില്‍പന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയാണ് ഫുഡ് ട്രക്ക്.മില്‍മയുമായി ചേര്‍ന്നുള്ള ആദ്യ ഫുഡ് ട്രക്ക് തിരുവനന്തപുരത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനും സാധിക്കും. ഈ മാതൃകയില്‍ കൂടുതല്‍ വില്‍പനകേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!