ഒമാനില്‍ പിഴയില്ലാതെ പ്രവാസികള്‍ക്ക് രാജ്യം വിടാന്‍ അനുമതി

0

ഒമാനില്‍ പിഴയടയ്ക്കാതെ രാജ്യം വിടാന്‍ പ്രവാസികള്‍ക്ക് അവസരം. വിസ റദ്ദാക്കി തിരിച്ചുപോകുന്ന പ്രവാസി തൊഴിലാളികളുടെ പിഴയാണ് ഒഴിവാക്കുക. ഒക്‌ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള മൂന്നു മാസക്കാലമാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
എത്ര കാലത്തെ പിഴയുണ്ടെങ്കിലും അത് ഒഴിവാക്കി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ അനധികൃതമായി രാജ്യത്ത് കഴിയുന്നവര്‍ക്കും തിരിച്ചു പോകാനാകും.ആവശ്യമില്ലാത്ത വിദേശ തൊഴിലാളികളെ കരാര്‍ അവസാനിപ്പിച്ച് പിരിച്ചുവിടാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം അനുമതി നല്‍കി. എന്നാല്‍ ഇങ്ങനെ തൊഴില്‍ കരാര്‍ റദ്ദാക്കുന്ന പക്ഷം തൊഴിലാളികളുടെ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണം.

അതേസമയം, പാസ്‌പോര്‍ട്ട് കൈവശമില്ലത്ത വിദേശ തൊഴിലാളികളുടെ കാര്യത്തില്‍ അധികൃതര്‍ തീരുമാനം വ്യക്തമാക്കിയിട്ടില്ല. സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവരുടെ പിഴ സംബന്ധിച്ചും വ്യക്ത വന്നിട്ടില്ല.ഫലത്തില്‍ പൊതുമാപ്പിന് സമാനമായാണ് മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനം. ഒക്‌ടോബര്‍ ഒന്നു മുതല്‍ സമാനമായ നടപടികള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സാമൂഹ്യ പ്രവര്‍ത്തകര്‍.

സ്വദേശി കമ്പനികളിലെ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റ് ഫീസ് 301 റിയാലില്‍ നിന്ന് 201 റിയാലായി കുറച്ച നടപടിയും ഡിസംബര്‍ 31 വരെ തുടരും. പാര്‍ട്ട്-ടൈം ജീവനക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും.ഒരേ ഉടമസ്ഥന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരെ ആവ!ശ്യാനുസരണം വിവിധയിടങ്ങളില്‍ ജോലിക്കു നിയോഗിക്കാം. അതുപോലെ, ആവശ്യമെങ്കില്‍ മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരെ ജോലിക്കായി നിയോഗിക്കാനും മന്ത്രാലയം അനുമതി നല്‍കി. കൊറോണവൈറസ് പാശ്ചാത്തലത്തിലാണ് പുതിയ നടപടി

Leave A Reply

Your email address will not be published.

error: Content is protected !!