കല്ലൂര്‍ തിരുവണ്ണൂര്‍ മാഹാശിവക്ഷേത്രം നവീകരണ കലശ മഹോല്‍സവം ഈ മാസം 12മുതല്‍ 20വരെ നടക്കുമെന്ന് ക്ഷേത്രസമിതി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നവീകരണ കലശമഹോല്‍സവത്തോട് അനുബന്ധിച്ചുള്ള സമ്മേളനം 12ന് രാവിലെ പത്ത് മണിക്ക് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടം ചെയ്യും. സ്വാമി അക്ഷയാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും.തുടര്‍ന്ന സൗഹൃദ സദസ്സും സംഘടിപ്പിക്കും.
17ന് രാവിലെ പത്ത് മണിക്ക് മാതൃസമ്മേളനത്തില്‍ സ്വാമി ഹംസാനന്ദപുരിയും അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് പ്രതിഷ്ഠാചടങ്ങുകളും നടക്കും. സമാപന ദിവസമായ 20ന് നടക്കന്ന ചടങ്ങില്‍ ചിദാനന്ദപുരി സ്വാമികളുടെ സാംസ്‌കാരിക പ്രഭാഷണം ഉണ്ടാവുമെന്നും തുടര്‍ന്ന ബ്രഹ്‌മകലശാഭിഷേകം നടത്തുമെന്നും പൂജാദി പ്രതിഷ്ഠാകര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം തന്ത്രിമാരായ ശ്രീകാന്ത് നമ്പൂതിരിയും, മനോഹരന്‍ നമ്പൂതിരിയും നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.