കുട്ടികള്‍ക്ക്  സംവദിക്കാം ടേക്ക് ഓഫിന് നാളെ തുടക്കം

0

കോവിഡ് കാലത്ത് വീടുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് വിജ്ഞാനവും വിനോദവും ലക്ഷ്യമാക്കി ജില്ലാ ഭരണ കൂടവും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി തയ്യാറാക്കിയ  ടേക്ക് ഓഫ് പദ്ധതിക്ക് നാളെ തുടക്കം.കുട്ടികള്‍ക്ക് ജില്ലാ കളക്ടര്‍,ജില്ലാ പോലീസ് മേധാവി തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഇടപെടുന്ന പ്രമുഖ വ്യക്തികളുമായി ഇനി ഓണ്‍ലൈനില്‍ സംവദിക്കാം.ടെല്‍ എ ഹലോ എന്ന പേരില്‍ കുട്ടികള്‍ക്ക് ഫോണ്‍ മുഖേന സംസാരിക്കുവാനും പരാതികളും വിശേഷങ്ങളും ഇവരുമായി പങ്കു വെയ്ക്കാനുള്ള അവസരമാണ് പദ്ധതിയിലൂടെ ഒരുക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുമായി കുട്ടികള്‍ക്ക് നാളെ സംവദിക്കാം.ടോക്ക് ടു ഹീറോ, കുട്ടിവര, എഫക്ടീവ് ക്ലിപ്പ്, വണ്‍ ക്ലിക്ക്, ഫോക്കസ് ടാലന്റ്, ഫ്രെയിം ദി ഫീല്‍ എന്നിവ കൂട്ടി ചേര്‍ത്തതാണ് ടേക്ക് ഓഫ്. എല്ലാ ബുധനാഴ്ചകളിലും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ് സംവദിക്കാന്‍ അവസരം.ഇതിനായി 9526804151 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക്  വിളിക്കണം.മൂന്ന് മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് ടേക്ക് ഓഫീലൂടെ സംസാരിക്കാന്‍  അവസരം.

ഫോണ്‍കോള്‍, ഫേസ്ബുക്ക് പേജ്, വാട്സ് ആപ്, മുഖേനയും കുട്ടികള്‍ക്ക് സംവദിക്കാം.വിവിധ വിഷയങ്ങളില്‍ വെബിനാറുകള്‍, മോട്ടിവേഷണല്‍ സ്പീച്ച്, കരിയര്‍ ഗൈഡന്‍സ്,  ഓണ്‍ലൈന്‍ വീഡിയോ പ്രദര്‍ശനം എന്നിവയും സംഘടിപ്പിക്കും. കുട്ടികളെ  ഗ്രൂപ്പുകളായി തിരിച്ച്  വിവിധ വിഷയങ്ങളില്‍ ചിത്രരചന, പോസ്റ്റര്‍ രചന മത്സരം, ബോധവല്‍ക്കരണ വീഡിയോ നിര്‍മ്മാണം, പാഴ്വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മ്മാണം, കഥാ കവിതാ  രചന മത്സരം, ഫോട്ടോഗ്രാഫി മത്സരം എന്നിവയും നടത്തും.

Leave A Reply

Your email address will not be published.

error: Content is protected !!