നെല്‍പ്പാടങ്ങളുടെ ഉടമകള്‍ക്ക് റോയല്‍റ്റി

0

സ്വന്തം ഉടമസ്ഥതയിലുള്ള നെല്‍വയലുകളില്‍ തുടര്‍ച്ചയായി നെല്‍കൃഷി ചെയ്യുന്നതിന് നല്‍കിയിട്ടുള്ളവരും യാതൊരുതര പരിവര്‍ത്തനവും വരുത്താതെ തരിശായി ഇട്ടിയിരിക്കുന്നതുമായ 5 ഏക്കര്‍ വരെ നെല്‍പ്പാടം ഉള്ള എല്ലാ ഭൂവുടമകള്‍ക്കും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുഖേന ഒരു ഹെക്ടറിന് 2000 രൂപ നിരക്കില്‍ പ്രതിവര്‍ഷം റോയല്‍റ്റി നല്‍കുന്നു.  നിലവില്‍ നെല്‍കൃഷി ചെയ്യുന്നവരും നെല്‍വയലുകളില്‍ വിള പരിക്രമത്തിന്റെ ഭാഗമായി പയറു വര്‍ഗങ്ങള്‍, പച്ചക്കറികള്‍, എള്ള്, നിലക്കടല തുടങ്ങിയ നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവ വ്യതിയാനം വരുത്താത്ത ഹൃസ്വകാല വിളകള്‍ കൃഷി ചെയ്യുന്നവരുമായ നിലമുടമകള്‍ക്ക് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കും.  നെല്‍വയലുകള്‍ തരിശായിട്ടിരിക്കുന്ന ഭൂവുടമകള്‍ക്ക് പ്രസ്തുത ഭൂമി നെല്‍കൃഷിക്കായി സ്വന്തമായോ മറ്റ് കര്‍ഷകര്‍, ഏജന്‍സികള്‍ എന്നിവ മുഖേനയോ ഉപയോഗപ്പെടുത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ റോയല്‍റ്റി അനുവദിക്കും. എന്നാല്‍ പ്രസ്തുത ഭൂമി തുടര്‍ന്നും മൂന്ന് വര്‍ഷം തുടര്‍ച്ചയായി തരിശായിക്കിടന്നാല്‍ പിന്നീട് റോയല്‍റ്റിക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.  അപേക്ഷകള്‍ www.aims.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം.  അപേക്ഷയോടൊപ്പം കരമടച്ച രസീത്, ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ സമര്‍പ്പിക്കണം.  വിശദവിവരങ്ങള്‍ക്ക് അതത് കൃഷി ഭവനുമായി ബന്ധപ്പെടാം.

Leave A Reply

Your email address will not be published.

error: Content is protected !!