മുസ്്‌ലിം ലീഗ് കാലത്തിന് മുന്നേ നടന്ന സംഘടന

0

ന്യൂനപക്ഷങ്ങളുടെ അകവാശ പോരാട്ടത്തിലെ സിംഹഗര്‍ജനമായി കഴിഞ്ഞ ഏഴ് പതിറ്റാണ്‍ായി രാജ്യത്ത് ജ്വലിച്ച് നില്‍ക്കുന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിം ലീഗിന്റെ സ്ഥാപകദിനം ജില്ലയിലെങ്ങവും സമുചിതമായി ആഘോഷിച്ചു. മുസ്‌ലിംലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണില്‍ ഹാളില്‍ സംഘടിപ്പിച്ച മുസ്്‌ലിം ലീഗ് സ്ഥാപകദിനം മുസ്്‌ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷറര്‍ കൊളത്തൂര്‍.ടി.മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. കാലങ്ങള്‍ക്ക് മുന്നേ സഞ്ചരിച്ച സംഘടനാണ് മുസ്്‌ലിം ലീഗെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്‍ുകള്‍ക്ക് മുമ്പെ ചുരം കയറിയ മഹാമനീഷികള്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനം ആവശ്യപ്പെട്ടതും നേടിയെടുത്തതും ചരിത്രത്തില്‍ തുല്യതയില്ലാത്ത നേട്ടങ്ങളായിരുന്നു. ഒരു പതിറ്റാണ്‍ിന് ശേഷം നടക്കുന്ന സംഭവങ്ങള്‍ മുന്‍കൂട്ടിക്കണ്‍് സാഹചര്യത്തിനനുസരിച്ച് ജീവിക്കാന്‍ മുസ്്‌ലിംകളെ പ്രാപ്തരാക്കിയ പ്രസ്ഥാനമാണ് മുസ്്‌ലിം ലീഗ്. ജനാധിപത്യ മതേതര മാര്‍ഗത്തില്‍ ന്യൂനപക്ഷങ്ങളെ ശാക്തീകരിച്ച് ുൊതുസമൂഹത്തിനൊപ്പം എത്തിക്കുകയെന്ന മഹത്തായ ദൗത്യം സഫലമാക്കാന്‍ എഴുപത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ ലീഗിനായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. മൊയ്തീന്‍കുട്ടി സ്വാഗതം പറഞ്ഞു. സംഘടന, സംഘാടനം, ഉത്തരവാദിത്വം, സാമൂഹ്യപ്രതിബന്ധത എന്ന വിഷയത്തില്‍ റാഷിദ് ഗസ്സാലി കൂളിവയല്‍ സംസാരിച്ചു. ജില്ലയിലെ സംഘടനാപ്രവര്‍ത്തിനുള്ള മാര്‍ഗരേഖ കര്‍മ്മപരിപാടിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ അബൂബക്കര്‍ ആമുഖപ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് ടി. മുഹമ്മദ് കര്‍മ്മപദ്ധതി അവതരിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പടിഞ്ഞാറത്തറ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി പി.സി. മമ്മൂട്ടിയെ ജില്ലാ ലീഗ് ട്രഷറര്‍ എം.എ മുഹമ്മദ് ജമാല്‍ യോഗത്തില്‍ അനുമോദിച്ചു. കെ,സി മായിന്‍ഹാജി, എന്‍.കെ റഷീദ്, പി. ഇബ്രാഹിം മാസ്റ്റര്‍, യഹ് യാഖാന്‍ തലക്കല്‍, കെ. നൂറുദ്ദീന്‍ സംസാരിച്ചു. സെക്രട്ടറി പടയന്‍ മുഹമ്മദ് നന്ദി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!