തെനേരി ക്ഷീരകര്‍ഷക സംഗമവും ഡോ.വര്‍ഗ്ഗീസ് കുര്യന്‍ അവാര്‍ഡ് ജേതാവ് പി.ടി.ഗോപാലക്കുറിപ്പിനെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.എം.പി. എം.ഐ ഷാനവാസ് ഉദ്ഘാടനം ചെയ്തു.എം.എല്‍.എ. സി.കെ.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സ്വാഗതസംഘം ചെയര്‍മാന്‍ കെ.ഐ.തോമസ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.ഉപഹാര സമര്‍പ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി നിര്‍വഹിച്ചു.മുന്‍ എം.എല്‍.എ എന്‍.ഡി.അപ്പച്ചന്‍ പി.ടി.ഗോപാലക്കുറിപ്പിനെ പൊന്നാടയണിയിച്ചാദരിച്ചു.ക്ഷീരകര്‍ഷകന്‍ വി.വി.രഘു കവിത ആലപിച്ചു.മില്‍മ മലബാര്‍ മേഖല യൂണിയന്‍ ചെയര്‍മാന്‍ സുരേന്ദ്രന്‍ നായര്‍,ജില്ലാ പഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്‌സണ്‍ കെ.മിനി,കല്‍പ്പറ്റ മുനിസിപ്പാലിറ്റി മെമ്പര്‍ പി.പി.ആലി,കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് എം.ഒ.ദേവസ്യ,തെനേരി ഫാത്തിമ മാതാ പള്ളി വികാരി ഫാ.ജോസ് കളപ്പുര,കല്ലുപാടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പ്രസിഡന്റ് കെ.ആര്‍ കൃഷ്ണന്‍,തെനേരി ജുമാമസ്ജിദ് ഖത്തീബ് ഹംസ ദാരിമി,(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) ജോയി തൊട്ടിത്തറ,(സി.പി.ഐ.എം) വി.ജോണ്‍,(ബി.ജെ.പി)സുരേഷ് അരിമുണ്ട,(മുസ്ലീം ലീഗ്) കെ.എം.ഇബ്രാഹിം,ജനതാദള്‍ വി.പി.വര്‍ക്കി,(കേരള കോണ്‍ഗ്രസ്സ് )ജോസഫ് മാണിശ്ശേരി,(സി.പി. ഐ).പി.ഇ.ജോര്‍ജ് കുട്ടി,അമ്പലവയല്‍ ക്ഷീര സംഘം പ്രസിഡന്റ് പി.പി.കുര്യാക്കോസ്,തെനേരി ക്ഷീര സംഘം ഡയറക്ടര്‍ വി.പി.അശോകന്‍,ജനറല്‍ കണ്‍വീനര്‍ വി.പി.സജി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.