ബത്തേരിയില്‍  17ന്  ഹര്‍ത്താല്‍ 

0

17ന് വ്യാഴാഴ്ച സുല്‍ത്താന്‍ ബത്തേരിയില്‍ അവശ്യ സ്ഥാപനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെ അടച്ച് ഹര്‍ത്താല്‍ ആചരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനം. ടൗണ്‍ അശാസ്ത്രീയമായി കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ചാണ് ഹര്‍ത്താല്‍.

കടകള്‍ തുറക്കാന്‍ നടപടി ഇല്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരമെന്നും വ്യാപാരികള്‍.
വ്യാഴാഴ്ച അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളടക്കം രാവിലെ 6 മുതല്‍ 9 വരെ അടച്ച് ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനിച്ചു.കടളടപ്പിച്ച തിരുമാനം പിന്‍വലിച്ചില്ലെങ്കില്‍ വരുന്ന തിങ്കളാഴ്ച മുതല്‍ മുഴുവന്‍ കച്ചവടസ്ഥാപനങ്ങളും അടച്ചിട്ട് അനിശ്ചിതകാല കടയടപ്പ് സമരം നടത്താനാണ് വ്യാപാരികളുടെ തീരുമാനം. വ്യാഴാഴ്ച മുതലാണ് നഗരത്തില്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നത് എന്നാല്‍ ഓട്ടോറിക്ഷ, ഗുഡ്‌സ് വണ്ടികള്‍ ടൗണില്‍ ഓടുകയും, ചുമട്ടുതൊഴിലാളികള്‍ ജോലി ചെയ്യുകയും, ബാങ്കുകള്‍, മുന്‍സിപ്പാലിറ്റി തുടങ്ങിയ മുഴുവന്‍ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വ്യാപാരികള്‍ മാത്രം കടകള്‍ അടച്ചിടണമെന്ന നിര്‍ദേശം ശരിയല്ലെന്നാണ് വ്യാപാരികള്‍പറയുന്നത്.ഈ സാഹചര്യത്തിലാണ് ഹര്‍ത്താല്‍ അടക്കമുള്ള സമരപരിപാടിയിലേക്ക് വ്യാപാരികള്‍ നിങ്ങുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!