ഉംറ വിസകള്‍ ആരംഭിക്കുന്നത് ഘട്ടം ഘട്ടമായി; സെപ്തംബര്‍ 15 മുതല്‍ റി എന്‍ട്രിയിലുള്ളവര്‍ക്കും ആശ്രിതര്‍ക്കും സൗദിയിലേക്ക് മടങ്ങാം
സെപ്തംബര്‍ 15 മുതല്‍ സൗദിയില്‍ ഭാഗികമായി നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചതോടെ പ്രത്യേക സാഹചര്യങ്ങളിലുള്ളവര്‍ക്ക് സൗദിയിലേക്ക് മടങ്ങാം. ഇതില്‍ റീ എന്‍ട്രി വിസയിലുള്ളവര്‍ക്കും ഫാമിലി, തൊഴില്‍, വിസിറ്റ് വിസയിലുള്ളവരുമെല്ലാം ഉള്‍പ്പെടും.എന്നാല്‍ ജനുവരി ഒന്നിന് മാത്രമേ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും പുനരാരംഭിക്കുകയുള്ളൂ എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കെ സെപ്റ്റംബര്‍ 15 മുതല്‍ ഏത് രീതിയിലായിരിക്കും സൗദിയിലേക്ക് മടങ്ങാന്‍ സൗകര്യമൊരുങ്ങുക എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല