സിപിഐ  ധര്‍ണ്ണ സമരം നടത്തി 

0

സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എല്ലാവര്‍ക്കും ഉപജീവനത്തിനും സമത്വത്തിനും നീതിക്കും വേണ്ടി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മാനന്തവാടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിപാര്‍ക്കില്‍ ധര്‍ണ്ണ സമരം നടത്തി. രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും കേന്ദ്ര ഗവണ്‍മെന്റ് തെറ്റായ നയങ്ങള്‍ തിരുത്തണമെന്നും സാമ്പത്തിക നയങ്ങള്‍ തിരുത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു.

സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി  വി കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍  ശോഭ രാജന്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി ലോക്കല്‍ സെക്രട്ടറി  കെ പി വിജയന്‍ മണ്ഡലം കമ്മിറ്റി അംഗം  നിഖില്‍ പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!