യുവജന വിരുദ്ധത സര്‍ക്കാരിന്റെ മുഖമുദ്ര:കെ.കെ അബ്രഹാം.

0

 പുല്‍പള്ളി:പിണറായി വിജയന്‍ സര്‍ക്കാരിന്റെ മുഖമുദ്രയായി യുവജന വിരുദ്ധത മാറിയെന്നു കെപിസിസി സെക്രട്ടറി കെ.കെ അബ്രഹാം. പി.എസ്.സിയുടെ അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെയും,സര്‍ക്കാരിന്റെ  പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെയും,യുവജന വഞ്ചനയിലും പ്രതിഷേധിച്ച് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം പ്രസിഡന്റ് സിറില്‍ ജോസ് അദ്ധ്യക്ഷനായിരുന്നു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഇന്ദ്രജിത് എം.കെ മുഖ്യപ്രഭാഷണം നടത്തി.സമാപന യോഗം ഡി.സി.സി സെക്രട്ടറി കെ.ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തി.സിജു പൗലോസ്,അഫ്‌സല്‍ ചീരാല്‍, മാര്‍ട്ടിന്‍ സി.യു, അനീഷ് കേണിച്ചിറ,നൗഫല്‍ അമ്പലവയല്‍,രാഹുല്‍ ചീരാല്‍,ജിജോ വടക്കനാട്,ബൈജു വാഴയില്‍,സിജോ വാകേരി,ജോമറ്റ്,അതുല്‍ തോമസ്,സ്റ്റെല്‍ജിന്‍ ജോണ്‍,അനുജിത് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!