ഒന്നരകോടിയോളം രൂപയുടെ  നിരോധിത പാന്‍മസാല പിടികൂടി

0

മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ ഒന്നരകോടിയോളം രൂപയുടെ  നിരോധിത പാന്‍മസാല പിടികൂടി. ബാംഗ്ലൂരില്‍ നിന്നും തിരൂരിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയില്‍ നിന്നുമാണ് നിരോധിത പാന്‍ മസാലയായ ഹാന്‍സ് പിടികൂടിയത്. സംഭവത്തില്‍ തിരൂര്‍ സ്വദേശിയായ ഒരാളും, കര്‍ണാടക സ്വദേശിയായ രണ്ടുപേരും പിടിയില്‍.

 ഇന്ന് രാവിലെ ഒമ്പത് മണിയോടെ കൂടി മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഒന്നര കോടിയോളം രൂപ വിലവരുന്ന നിരോധിത പാന്‍മസാലകള്‍ കൂടിയത്. രണ്ടായിരത്തി 70പത് കിലോതുക്കം വരുന്ന പാന്‍ മസാല140 ചാക്കുകളിലായി ലോറിയില്‍ നിറച്ച നിലയിലായിരുന്നു . സംഭവത്തില്‍ തിരൂര്‍ സ്വദേശിയായ സിറാജുദ്ദീന്‍ , കര്‍ണാടക സ്വദേശികളായ ധനേഷ് ,ബജാദ് പാക്ഷ , എന്നിവര്‍ പിടിയിലായി. അടുത്തകാലത്ത് ജില്ലയില്‍ നടക്കുന്ന ഏറ്റവും വലിയ പാന്‍മസാല വേട്ട കൂടിയാണിത്. പിടികൂടിയ പാന്‍ മസാലക്ക് ഒരു കോടി 35 ലക്ഷത്തോളം രൂപ വിപണിയില്‍ വിലവരും.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജുനൈദ്, ഇന്‍പെക്ട്ടര്‍ കെ പി ഹരികുമാര്‍ ,പ്രിവന്റിവ് ഓഫിസര്‍ എം വി ഹരിദാസന്‍, സുരേഷ്, എം.ജെ ജോമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാന്‍മസാല പിടികൂടിയത്. പിടിയിലായവരെയും, പാന്‍മസാലയും, വാഹനവും എക്‌സൈസ് അധികൃതര്‍ ബത്തേരി പോലീസിന് കൈമാറി.

Leave A Reply

Your email address will not be published.

error: Content is protected !!