മാഹിയില്‍ ഡിഗ്രി ഡിപ്ലോമ കോഴ്സുകള്‍: അപേക്ഷ ക്ഷണിച്ചു

0

പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ മാഹി കേന്ദ്രത്തില്‍ ഡിഗ്രി ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജേര്‍ണലിസം, ഫാഷന്‍ ടെക്നോളജി എന്നിവയില്‍ മൂന്നുവര്‍ഷത്തെ തൊഴിലധിഷ്ഠിത ഡിഗ്രിയും ടൂറിസം, റേഡിയോഗ്രാഫി എന്നിവയില്‍ ഒരുവര്‍ഷത്തെ ഡിപ്ലോമയ്ക്കുമാണ് അപേക്ഷ ക്ഷണിച്ചത്. പ്ലസ്ടു അല്ലെങ്കില്‍ തുല്യയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോം https://bit.ly/3gVXIxu എന്ന ലിങ്കിലും pondiuni.edu.in വെബ് സൈറ്റിലും മാഹി കേന്ദ്രത്തിലും ലഭിക്കും. അപേക്ഷ സെന്റര്‍ ഹെഡ്, പോണ്ടിച്ചേരി യൂനിവേഴ്സിറ്റി മാഹി സെന്റര്‍, സെമിത്തേരി റോഡ്, മാഹി, 673310 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് നല്‍കുകയോ ചെയ്യാം. തപാലില്‍ അയക്കുന്നവര്‍ അപേക്ഷ ഫോമിനൊപ്പം സ്വന്തം വിലാസമെഴുതി 60 രൂപയുടെ സറ്റാമ്പ് ഒട്ടിച്ച പോസ്റ്റ് കവറും ഫിനാന്‍സ് ഓഫീസര്‍, പോണ്ടിച്ചേരി യൂനിവേഴ്സിറ്റി (പേയബിള്‍ അറ്റ് മാഹി) എന്ന വിലാസത്തില്‍ അപേക്ഷാ ഫീസായ നൂറുരൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: സെപ്തംബര്‍ 30. ഫോണ്‍ 9207982622, 04902332622.

Leave A Reply

Your email address will not be published.

error: Content is protected !!