പണം തട്ടാന്‍ ഒരുസര്‍ക്കാര്‍ അരിമില്ല്

0

കര്‍ഷകരുടെ പേരില്‍ പണം തട്ടാന്‍ ഒരുസര്‍ക്കാര്‍ അരിമില്ല്. സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലം കാര്‍ഷിക മൊത്തവിതരണ കേന്ദ്രത്തിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടും വര്‍ഷങ്ങളായി പ്രവര്‍ത്തിപ്പിക്കാത്ത അരിമില്‍ ഉള്ളത്. ഇതിനായി മൂന്നരക്കോടി രൂപയാണ് ഇതുവരെ ചിലവഴിച്ചിരിക്കുന്നത്.

അമ്മായിപ്പാലം കാര്‍ഷിക മൊത്തവിപണന കേന്ദ്രവളപ്പിനുള്ളിലാണ് അഗ്രോ ഇന്‍ഡസ്ട്രയില്‍ കോര്‍പ്പറേഷന്റെ അഗ്രോ റൈസ് മില്‍ ഉള്ളത്. പത്ത് വര്‍ഷം മുമ്പ് നിര്‍മ്മാണം ആരംഭിച്ച ഈ മില്ല് രണ്ട് വര്‍ഷംമുമ്പാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. തുടര്‍ന്ന് യന്ത്രസാമഗ്രികളും സ്ഥാപിച്ചു. ഇതിനായി മൂന്നര കോടിയോളം രൂപയാണ് ചിലവഴിച്ചത്. കര്‍ഷകരില്‍ നിന്നും നെല്ല് ശേഖരിച്ച് കുത്തി അരിയാക്കി വിപണിയില്‍ എത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മില്ല് ജില്ലയിലെ കര്‍ഷകര്‍ക്ക് ഉപകാരപ്പെടാതെ നോക്കുക്കുത്തിയായി നാശത്തെ നേരിടുകയാണ്. ഈ മില്ലില്‍ ജീരക ശാല, ഗന്ധകശാല എന്നീ ഇനം നെല്ലുകള്‍ മാത്രമാണ് കുത്തി അരിയാക്കാനാകു. എന്നാല്‍ ജില്ലയില്‍ ഈ ഇനങ്ങള്‍ വളരെ വിരളമായാണ് ഉദ്പാദനം നടക്കുന്നുള്ളു. അതുകൊണ്ടുതന്നെ മില്ലിന്റെ പ്രവര്‍ത്തനം ജില്ലയില്‍ പ്രായോഗികമല്ല. വേണ്ടത്ര ചര്‍ച്ചകളോ ദീര്‍ഘവീക്ഷണമോ ഇല്ലാതെ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ അഗ്രോമില്ല്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ഉദ്പാദിപ്പിക്കുന്ന മറ്റ് നെല്ലിനങ്ങള്‍ കുത്തി അരിയാക്കാവുന്ന സംവിധാനങ്ങള്‍ ഇവിടെ ഒരുക്കി മില്ല് പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!