എബിവിപി കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

0

ബത്തേരിയില്‍  ഗവണ്‍മെന്റ് കോളേജ് പ്രവര്‍ത്തനമാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക്  നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം.വര്‍ഷങ്ങളായി ബത്തേരിയില്‍ ഗവണ്‍മെന്റ്് കോളേജ് വേണമെന്ന ആവശ്യം ശക്തമായിരുന്നു.

ഇതില്‍ മന്ത്രിമാര്‍ക്കടക്കം  നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും,  ഇരു  മുന്നണികള്‍ ഭരിച്ചിട്ടും  ഗവണ്‍മെന്റ് കോളേജ് യഥാര്‍ത്ഥമാക്കാന്‍ കഴിഞ്ഞില്ലെന്നും എബിവിപി കുറ്റപ്പെടുത്തി.പ്രവര്‍ത്തകര്‍ 15 മിനിറ്റോളം പൊതു ഗതാഗതം തടസ്സപ്പെടുത്തി. തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ നേരിയതോതില്‍ സംഘര്‍ഷം ഉണ്ടായി. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി

Leave A Reply

Your email address will not be published.

error: Content is protected !!