ഇ ഐ എ നിയമം 

0

ഇ ഐ എ നിയമം നടപ്പിലാക്കുന്നതില്‍ കേന്ദ്ര, കേരള ഗവണ്മെന്റിനെതിരെ  മുന്‍ എം എല്‍ എ യും യു ഡി എഫ് കണ്‍വീനറുമായ എന്‍ ഡി അപ്പച്ചന്‍.മലബാര്‍ വന്യ ജീവി സാങ്കേതം നടപ്പിലാക്കുന്നതിന് പിന്നില്‍ പശ്ചിമ ഘട്ട സംരക്ഷണം മാത്രമല്ല  രാജ്യത്തെ എല്ലാ സംവിധാനങ്ങളും കൈപിടിയിലൊതുക്കാനുള്ള ശ്രമമാണെന്നും,കേരള ഗവണ്മെന്റ് സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങളുടെ കൂടെ നില്‍ക്കുന്നില്ലെന്നുമാണ് ആരോപണം.

മലബാര്‍ വന്യജീവി സങ്കേതം നടപ്പിലാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുക,  കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വൈത്തിരി താലൂക് ഓഫീസിനു മുന്‍പില്‍  നടത്തിയ സൂചന സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വൈത്തിരി ബ്ലോക്ക് മെമ്പര്‍ സുനില്‍ മാണി ഫ്രാന്‍സിസ് അധ്യക്ഷനായിരുന്നു , ഡി സി സി വൈസ് പ്രസിഡന്റ് എം എ ജോസഫ്, ഡി സി സി സെക്രട്ടറി പോള്‍സണ്‍, എ  എ വര്‍ഗീസ്, ഷിബു വി ജി, നജീബ്, എബിന്‍ മുട്ടം പള്ളി, പി പി വര്‍ഗീസ്, ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!