ബാണാസുര അണക്കെട്ടില്‍ കൂടുകളില്‍ മത്സ്യകൃഷി ആരംഭിക്കുന്നു പദ്ധതി ഉദ്ഘാടനം നാളെ

0

ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഫിഷറീസ് വകുപ്പ് കൂടുകളില്‍ മത്സ്യകൃഷി ആരംഭിക്കുന്നു.അണക്കെട്ടിന്റെ കുറ്റിയാംവയല്‍ ഭാഗത്താണ് മത്സ്യക്കൃഷി തുടങ്ങുന്നത്.ഒമ്പതു ബ്ലോക്കുകളിലായി 90 കുടുകളിലാണ് മത്സ്യക്കൃഷി നടത്തുക.ഗിഫ്റ്റ് തിലാപ്പിയ ഇനം മത്സ്യക്കുഞ്ഞുങ്ങളെയാണ് കൂടുകളില്‍ നിക്ഷേപിക്കുക.നീറ്റിലിറക്കുന്ന കൂടിലെ വലയിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. വര്‍ഷത്തില്‍ രണ്ടുതവണ വിളവെടുപ്പു നടത്താനാകും.പദ്ധതിയുടെ ഉദ്ഘാടനം നാളെ ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഓണ്‍ലൈനായി നിര്‍വഹിക്കും

വെള്ളക്കെട്ടുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന 90 കുളങ്ങള്‍.ഓരോകുളത്തിലും പതിനായിരക്കണക്കിന് മത്സ്യങ്ങള്‍.മാസങ്ങള്‍ ഇടവിട്ട് വിളവെടുപ്പിന് പാകത്തില്‍ മീനുകളെ തരംതിരിക്കാനുള്ള ആധുനിക സംവിധാനങ്ങള്‍.പടിഞ്ഞാറെത്തറ ബാണാസുര ഡാം റിസര്‍വ്വൊയറിലെ കുറ്റിയാംവയലില്‍ നാളെ ഉദ്ഘാടനം ചെയ്യുന്ന കൂടുകളിലെ മത്സ്യകൃഷിയുടെ പ്രത്യേകതകളാണിവ.ആറ് മീറ്റര്‍ നീളവും 4 മീറ്റര്‍ വീതിയും അഞ്ച് മീറ്റര്‍ താഴ്ചയുമുള്ളതാണ് കുളങ്ങള്‍.മത്സ്യങ്ങളെ കുളത്തിലൊതുക്കി വളര്‍ത്താനായി നീറ്റില്‍ വലകള്‍ വിരിച്ചാണ് കുളങ്ങളെ സംവിധാനിച്ചിരിക്കുന്നത്.150 അംഗങ്ങളുള്ള ബാണാസുരസാഗര്‍ പട്ടികജാതി പട്ടിക വര്‍ഗ മത്സ്യക്കര്‍ഷക സഹകരണ സംഘവും ഹഡാക്കും ചേര്‍ന്നാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.പിന്നീട് പദ്ധതിയുടെ മുഴുവന്‍ നടത്തിപ്പും സൊസൈറ്റിക്ക് കൈമാറും.നിലവില്‍ ഡാമിലെ മീന്‍പിടിച്ചു വില്‍പ്പന നടത്തുന്നതിന് സൊസൈറ്റിക്കാണ് അനുമതിയുള്ളത്.ആറ് മാസത്തിനകം കൂടുകളിലെ മത്സ്യകൃഷി വിളവെടുപ്പാരംഭിക്കുന്നതോടെ എല്ലാ കാലത്തും മീന്‍വില്‍പ്പ നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!