അമ്പലവയലില്‍  ആശ്വാസം ഇന്ന് 6 പേര്‍ മാത്രം പോസിറ്റീവ്

0

അമ്പലവയലില്‍ അല്‍പം ആശ്വാസം. ഇന്ന് 149 ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവായത് 6 പേര്‍ മാത്രം. പൊലീസും ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും ജാഗ്രതയില്‍. സ്രവപരിശോധന വരും ദിവസങ്ങളിലും തുടരും.അമ്പലവയല്‍ പഞ്ചായത്തിലെ രണ്ടുപേര്‍ക്കും നെന്മേനി പഞ്ചായത്തിലെ നാല് പേര്‍ക്കുമാണ് ആന്റിജന്‍ പോസിറ്റീവായത്.

കഴിഞ്ഞ ദിവസം ആന്റിജന്‍ ടെസ്റ്റില്‍ 18 പേര്‍് പോസ്റ്റീവ് ആയിരുന്നു.  ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കാണ് ഇന്ന് അമ്പലവയലിലെ സ്വകാര്യ റിസോര്‍ട്ടില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. 170 പേര്‍ക്കായിരുന്നു ഇന്ന് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്.കൂടുതല്‍ പോസിറ്റീവ് സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ട് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും ഇന്നലെ മുതല്‍  കണ്ടെയിന്‍മെന്റ് ആക്കിയിരുന്നു. ഇന്നലെ രാത്രി മുതല്‍ തന്നെ അമ്പലവയലില്‍ നിന്നും അമ്പുകുത്തി ലേക്ക് പോകുന്ന റോഡും അമ്പലവയലില്‍ നിന്നും മീനങ്ങാടിയിലേക്ക് പോകുന്ന റോഡുകളും പോലീസ് അടച്ചു. മാവേലി സ്റ്റോറില്‍ നിന്നു നേരിട്ട്  സമ്പര്‍ക്കം ഉള്ള അഞ്ഞൂറോളം പേരെയാണ് ടെസ്റ്റ് ചെയ്യാന്‍ ഉള്ളത്.  ബാക്കിയുള്ളവരെ വരുംദിവസങ്ങളിലും ടെസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!