സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 6 ഡിവിഷനുകള്‍ ഇന്ന് ഉച്ചമുതല്‍  കണ്ടെയ്‌മെന്റ് സോണുകള്‍.

0

സുല്‍ത്താന്‍ബത്തേരി നഗരസഭ പരിധിയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വന്നതോടെയാണ് 6 ഡിവിഷനുകള്‍ കണ്ടെയ്‌മെന്റ് സോണായത്. ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴില്‍ വരുന്ന വിവിധ പ്രദേശങ്ങളില്‍ 22 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കം വഴിയുമാണ് രോഗം പിടിപ്പെട്ടത്.

മൂലങ്കാവ് സെന്‍ട്രല്‍ ബാങ്ക് സമ്പര്‍ക്കത്തില്‍ ബത്തേരി നഗരസഭ പരിധിയിലുള്ള 9 പേര്‍ക്കും,ബീനാച്ചി-ദൊട്ടപ്പന്‍കുളം സമ്പര്‍ക്കത്തില്‍ 10 പേര്‍ക്കുമാണ് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചത്.
ഇതോടെയാണ് കോട്ടക്കുന്ന്, തേലമ്പറ്റ, ദൊട്ടപ്പന്‍കുളം, ബീനാച്ചി, പൂതിക്കാട്, മന്തന്‍കൊല്ലി എന്നീ ഡിവിഷനുകള്‍ ജില്ലാ ഭരണകൂടം ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചത്. ഇന്നും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കത്തില്‍ പെട്ടവരെ താലുക്ക് ആശുപത്രിയില്‍ ആന്റിജന്‍, ആര്‍ ടി പി സി ആര്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ച ഇടങ്ങളില്‍ രോഗ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!