മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിന്റേയും പഞ്ചായത്ത് സിഡിഎസിന്റേയും സംയുക്തഭിമുഖ്യത്തില്‍ വടുവഞ്ചാല്‍ ടൗണില്‍ ആരംഭിച്ച ജനകീയ ഹോട്ടലിന്റെ ഉല്‍ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ യമുന നിര്‍വഹിച്ചു. ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടും വിധം 20രൂപക്ക് ഉച്ചയൂണ്‍ നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാപ്പന്‍ ഹംസ അധ്യക്ഷത വഹിച്ചു. യാഹ്യാഖാന്‍ തലക്കല്‍, പ്രാഭിത ജയപ്രകാശ്, ശഹര്‍ബാന്‍, സൈതലവി ,സഫിയ സമദ് ദീപ ശശികുമാര്‍, ജോളി സ്‌കറിയ ,പി ഹരിഹരന്‍ ,ഷിനോജ് മാത്യു പി ഉദയ്ഫ എന്നിവര്‍ സംസാരിച്ചു.