ലോട്ടറിയടിച്ചയാളെ ഭീഷണിപ്പെടുത്തി കബളിപ്പിക്കാന്‍ ശ്രമം: ഏഴു പേര്‍ അറസ്റ്റില്‍

0

കൂടുതല്‍ തുക നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ലോട്ടറിയടിച്ചയാളെ കബളിപ്പിക്കാനും മര്‍ദ്ദിച്ച് ടിക്കറ്റ് കൈക്കലാക്കാനും ശ്രമം. ഇതര ജില്ലക്കാരായ ഏഴു പേര്‍ പിടിയില്‍. ലോട്ടറിയടിച്ച പൊഴുതന സ്വദേശിക്കാണ് ഭാഗ്യത്തിനു പിന്നാലെ ദൗര്‍ഭാഗ്യവും വന്നുചേര്‍ന്നത്.കേരള  സര്‍ക്കാരിന്റെ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പില്‍ 70 ലക്ഷം രൂപ സമ്മാനം ലഭിച്ചയാളെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട്  സ്വദേശികളായ 7 പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു.

വര്‍ഗീസ് ബോസ് കുന്നംകുളം, ഗീവര്‍ എറണാകുളം, വിപിന്‍ ജോസ് എറണാകുളം, സുരേഷ് ഓമശ്ശേരി, കോഴിക്കോട്, വിഷ്ണു പെരുമ്പാവൂര്‍, രാജിന്‍ അങ്കമാലി,  ടോജോ തോമസ്അങ്കമാലി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.   ലോട്ടറി അടിച്ച സംഖ്യക്ക് ബാങ്ക് തരുന്നതിനേക്കാള്‍ കൂടുതല്‍ തുക നല്‍കാമെന്ന് പറഞ്ഞു പ്രലോഭിപ്പിക്കുകയും ടിക്കറ്റ് നല്കാനാവശ്യപ്പെടുകയും ചെയ്തു. തിരിച്ചു ചോദിച്ചതോടെയാണ് മര്‍ദ്ദനമുണ്ടായത്. ദേശീയപാതയില്‍ കെ എസ് ഇ ബി ഓഫീസിനു സമീപം വെച്ചായിരുന്നു സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!