സമ്പര്‍ക്ക വ്യാപനം തടയാന്‍ മേപ്പാടിയില്‍ നടപടികളുമായി ആരോഗ്യവകുപ്പ്

0

മേപ്പാടി പൊതുമേഖലാ ബാങ്ക് ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയതോടെ ആരോഗ്യവകുപ്പ് ജാഗ്രതയില്‍.സമ്പര്‍ക്ക വ്യാപനം പ്രതിരോധിക്കാന്‍ നടപടികളുമായി ആരോഗ്യവകുപ്പ്. ബാങ്ക് അടക്കുകയും ജീവനക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.സമ്പര്‍ക്കം സംശയിക്കുന്നവര്‍ക്ക്  ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശം.

ആന്റിജന്‍ പോസിറ്റീവായ ജീവനക്കാരന്‍ ഒന്നാം തീയതി ബാങ്കില്‍ ജോലി ചെയ്തിട്ടുണ്ട്. രണ്ടാം തീയതി ബാങ്ക് അവധി ആയിരുന്നു. എങ്കിലും ജാഗ്രത നടപടികളുടെ ഭാഗമായി സെപ്റ്റംബര്‍ 1 ,3 തീയതികളില്‍ ബാങ്കില്‍ എത്തിയിട്ടുള്ള മുഴുവന്‍ ആളുകളോടും ക്വാറന്റീന്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ബാങ്കില്‍ മുഴുവന്‍ ജീവനക്കാരെയും ക്വാറന്റീനിലാക്കുകയും ചെയ്തിട്ടുണ്ട്. 14 ദിവസം കഴിയാതെ അവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബാങ്ക് പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ് .മറ്റെവിടെ നിന്നെങ്കിലും ജീവനക്കാരെ നിയമിച്ചാല്‍ മാത്രമേ ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയൂ.ടൗണില്‍  പ്രവര്‍ത്തിക്കുന്ന മറ്റു പൊതുമേഖലാ ബാങ്കുകളില്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ പൊലീസും ജാഗ്രത പുലര്‍ത്തി ഇന്ന് രംഗത്തുണ്ട്.ആന്റിജന്‍ പരിശോധന തുടരുന്നുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!