സംസ്ഥാനത്തേക്ക് എത്തുന്നവരുടെ എണ്ണം കൂടി

0

ഇതര സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് എത്തുന്നവരുടെ എണ്ണം കൂടിതുടങ്ങി. ഓണമെത്തുകയും കര്‍ണ്ണാടകത്തില്‍ നിയന്ത്രണങ്ങളില്‍ വലിയ ഇളവ് പ്രഖ്യാപിച്ചതോടെയുമാണ് അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത.സംസ്ഥാനത്തേക്ക് പ്രവേശനം ആരംഭിച്ച മെയ് നാല് മുതല്‍ ഇതുവരെ മുക്കാല്‍ ലക്ഷത്തോളം ആളുകളാണ് എത്തിയത്.

കര്‍ണ്ണാടക സര്‍ക്കാര്‍ കൊവിഡ് 19 യാത്രാനിയന്ത്രണങ്ങള്‍ ഒഴിവാക്കിയതും, ഓണക്കാലവുമായതോടെയുമാണ് അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ശരാശരി അഞ്ഞൂറിനും അറുനൂറിനും ഇടയില്‍ ആളുകളെത്തി. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തേക്ക് എത്തുന്നവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. കഴിഞ്ഞ ദിസങ്ങളില്‍ ഇരു സംസ്ഥാനങ്ങളിലേക്കും അതിര്‍ത്തിവഴി കടന്നുപോകുന്ന യാത്രാവാഹനങ്ങളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണ് വന്നിരിക്കുന്നത്. നിലവില്‍ ശരാശരി ഒരുദിവസം 600-ാളം വാഹനങ്ങളാണ് മുത്തങ്ങ വഴി സംസ്ഥാനത്തേക്ക് എത്തുന്നത്. ഇതില്‍ 400-ാളം ചരക്കുവാഹനങ്ങളാണ്. യാത്രക്കാര്‍ക്ക് പുറമെ, ഇതര സംസ്ഥാനത്തുനിന്നും ചരക്കുമായെത്തുന്ന ലോറി ജീവനക്കാരില്‍ ശരാശരി രണ്ട് പേര്‍ക്കെങ്കിലും കൊവിഡ് 19 സ്ഥിരീകരിക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

Leave A Reply

Your email address will not be published.

error: Content is protected !!