മിനി ബൈപ്പാസ്ഈ മാസം 30ന് തുറന്നു നല്‍കും

0

സുല്‍ത്താന്‍ ബത്തേരി രാജീവ് ഗാന്ധി മിനി ബൈപ്പാസ് ഈ മാസം 30ന് ഗതാഗതത്തിനായി തുറന്നു നല്‍കും. രണ്ട് കോടിയോളം രൂപ ചെലവഴിച്ചാണ് കൈപ്പഞ്ചേരി മുതല്‍ ഗാന്ധിജംഗ്ഷന്‍ വരെയുള്ള 400 മീറ്റര്‍ ദൂരം നവീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ബൈപ്പാസ് തുറക്കുന്നതോടെ ബത്തേരി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ചുങ്കം പുതിയ ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച് കൈപ്പഞ്ചേരി വഴി കോടതിക്ക് സമീപം ദേശീയ പാതയില്‍ എത്തിച്ചേരുന്ന നിര്‍ദ്ധിഷ്ട ബൈപ്പാസിന്റെ കൈപ്പഞ്ചേരി മുതല്‍ ഗാന്ധി ജംഗ്ഷന്‍ വരെയുള്ള ഭാഗമാണ് നവീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനമാണ് ഈ മാസം 30 രാവിലെ നടക്കുക. വര്‍ഷങ്ങളായി നിയമകുരുക്കില്‍ കിടന്നിരുന്ന ബൈപ്പാസിന്റെ നവീകരണം അടുത്തകാലത്താണ് ആരംഭിച്ചത്. രണ്ട് കോടയോളം രൂപ ചെലവഴി്ച്ച് മണ്ണിട്ട് ഉയര്‍ത്തിയാണ് ബൈപ്പാസ് നിര്‍മ്മിച്ചിരിക്കുന്നത്. ബൈപ്പാസ് ഗതാഗതത്തിന്നായി തുറന്നു നല്‍കുന്നതോടെ ബത്തേരിക്കാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് പൂര്‍ത്തിയാകുന്നത്. ബൈപ്പാസ് തുറക്കുന്നതോടെ ബത്തേരി ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Leave A Reply

Your email address will not be published.

error: Content is protected !!