സുരക്ഷ അംഗീകാരം ഇല്ലാതെ 56 സ്ഥാപനങ്ങള്‍.

0

അഗ്‌നിശമന സേനയുടെ സുരക്ഷ അംഗീകാരം ഇല്ലാതെ ബത്തേരി താലൂക്കില്‍ പ്രവര്‍ത്തിക്കുന്നത് 56 സ്ഥാപനങ്ങള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനവും, താലൂക്ക് ഭരണസിരാ കേന്ദ്രവും സ്‌കൂളുകളും ഇതില്‍പ്പെടും.ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ബത്തേരിയിലെ ഏഴ് കെട്ടിട ഉടമകള്‍ക്കും മറ്റിടങ്ങളിലുള്ള കെട്ടിട ഉടമകള്‍ക്കും നോട്ടീസ് നല്‍കിയതായി സുല്‍ത്താന്‍ ബത്തേരി ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ എം കെ കുര്യന്‍ പറഞ്ഞു

അഗ്‌നിശമന സേനയുടെ സുരക്ഷ അംഗീകാരം ഇല്ലാതെ, ബത്തേരി ഫയര്‍ ആന്റ് റസ്‌ക്യു ഫോഴ്‌സിന്റെ പരിധിയില്‍  56 സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നടപടിയെടുക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനവും, താലൂക്ക് ഭരണസിരാകേന്ദ്രവും, സ്‌കൂളുകള്‍ കെട്ടിടങ്ങളും ഉള്‍പ്പെടും. എല്ലാ വര്‍ഷവും കെട്ടിടങ്ങളെല്ലാം സുരക്ഷാ അംഗീകാരം  പുതുക്കിയെടുക്കേണ്ടതാണ്.പുല്‍പ്പള്ളിയില്‍ 3, മീനങ്ങാടി 2, അമ്പലവയല്‍, ചീരാല്‍ തുടങ്ങി എല്ലാ ടൗണുകളിലും ഇത്തരത്തില്‍ കെട്ടിടങ്ങള്‍ ഉണ്ടന്നും എല്ലാവരും എത്രയും പെട്ടന്ന് സുരക്ഷാ അംഗീകാരം വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!