തെറ്റായ വാര്‍ത്ത നല്‍കി ആരോഗ്യ വകുപ്പ് ; ആശങ്കയിലായി ചെതലയം നിവാസികള്‍

0

കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നല്‍കുന്ന തെറ്റായ വാര്‍ത്തക്കള്‍ക്ക് നിരന്തരമായി ഇരയാവുകയാണ് ചെതലയം നിവാസികള്‍.കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്താകുറിപ്പിലും ചെതലയത്തെ ബാങ്ക് ജിവനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള രണ്ട് പേര്‍ക്ക് കോവിഡെന്നുള്ള തെറ്റായ വാര്‍ത്തയാണ് നല്‍കിയത്.ചെതലയം പി.എച്ച് സി പരിധിയില്‍ എവിടെയെങ്കിലും രോഗ ബാധിതര്‍ ഉണ്ടായാല്‍ ചെതലയം സ്വദേശിക്ക് കോവിഡെന്നാണ്  സര്‍ക്കാര്‍ സംവിധാനങ്ങള്‍  നല്‍കുന്ന വാര്‍ത്ത.ഇതിനെതിരെ പ്രതിഷേധവും ശക്തമാവുകയാണ്.

ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ നിന്നും അരോഗ്യ വകുപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പ്.ചെതലയം ബാങ്കിലെ ജിവനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള രണ്ട് പേര്‍ക്ക് കോവിസ് 19 സ്ഥീരികരിച്ചുവെന്നായിരുന്നു പത്രകുറുപ്പില്‍ പറഞ്ഞത്. എന്നാല്‍ മൂലങ്കാവ് ബാങ്കിലെ ജീവനക്കാരന്റെ സമ്പര്‍ക്കത്തിലുള്ളവര്‍ക്കാണ് രോഗബാധയുണ്ടായത്.ഇതോടെ പലയിടങ്ങളില്‍ നിന്നും പ്രതിഷേധവും ഉയര്‍ന്നു.മുന്‍മ്പും ഇത്തരത്തില്‍ നിരവധി തവണ തെറ്റായ വാര്‍ത്തകള്‍ സര്‍ക്കാര്‍ സംവിധാനം വഴി കോവിഡുമായി ബന്ധപ്പെട്ട് പുറത്ത് വിട്ടിരുന്നു.ഇതിനെതിരെ ആരോഗ്യ വകുപ്പിനും ജില്ലാ ഭരണ കുടത്തിനും നാട്ടുകാരും ജനപ്രതിനിധികളും പരാതി നല്‍കിയെങ്കിലും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല.ഇതിനെതിരെ പ്രതിഷേധവും ശക്തമാവുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!