താലൂക്ക് ആശുപത്രിയില്‍ മൊബൈല്‍ ഐസിയു യാഥാര്‍ത്ഥ്യമാകുന്നു

0

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ മൊബൈല്‍ ഐസിയു വേണമെന്ന ആവശ്യം യാഥാര്‍ത്ഥ്യമാകുന്നു. തുടക്കമെന്ന നിലയില്‍ മൊബൈല്‍ ഐസിയു വാഹനം ആശുപത്രിയിലെത്തി. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് മൊബൈല്‍ യൂണിറ്റ് യാഥാര്‍ത്ഥ്യമാക്കുന്നത്.

വാഹനത്തില്‍ വെന്റിലേറ്റര്‍, ഡി- ഫിബ്, എമര്‍ജന്‍സി കാര്‍ട്ട് തുടങ്ങിയ സൗകര്യം കൂടി ഒരുക്കിയാല്‍ യൂണിറ്റ് പ്രവര്‍ത്തന സജ്ജമാകും. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!