ഡിഎം വിംസ്: ആശുപത്രിയിലെ സൗകര്യങ്ങള്‍ തൃപ്തികരം വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്

0

വയനാട് മെഡിക്കല്‍ കോളേജ്.ഡിഎം വിംസ് ഏറ്റെടുക്കുന്നതിന് അനുകൂലമായി വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് .കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണകരമാകുമെന്ന്  വിദഗ്ധ സമിതി സര്‍ക്കാരിന്  റിപ്പോര്‍ട്ട് നല്‍കി.കോളേജ് ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കേണ്ട തുകയെകുറിച്ചുള്ള ശുപാര്‍ശ പിന്നീട് നല്‍കും. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.്.

വയനാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജ് എത്രയും വേഗം ഉയരണം എന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോക്ടര്‍ കെ വി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശ.പുതിയ നിര്‍മ്മാണങ്ങള്‍ പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കുമോ എന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവിലുള്ള ജീവനക്കാരെ ഉടന്‍ തന്നെ മാറ്റുന്നത് ഉചിതമാകില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയിലെ സൗകര്യങ്ങള്‍ തൃപ്തികരമാണ്. മെഡിസിന്‍ പഠനത്തിനായി 150 ഓളം സീറ്റുകള്‍ സര്‍ക്കാര്‍ മേഖലയില്‍ കിട്ടും. ഫാര്‍മസി, ദന്തല്‍ കോളേജ് സീറ്റുകളിലും പാവപ്പെട്ട കുട്ടികള്‍ക്ക് പഠന സൗകര്യം ഒരുങ്ങും. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഫര്‍ണിച്ചറുകള്‍, ഉപകരണങ്ങള്‍ എന്നിവ ആവശ്യത്തിനുണ്ട്. കാന്‍സര്‍ ചികിത്സയ്ക്ക് ആധുനിക ചികിത്സാ രീതികള്‍ തുടങ്ങാനുള്ള സൗകര്യവുമുണ്ട്.ശുദ്ധജലത്തിന് മറ്റൊരു സ്രോതസ്സ് കണ്ടെത്തണം. നിലവിലെ റോഡ് അടിയന്തരഘട്ടങ്ങളില്‍ അസൗകര്യം ഉണ്ടാകുന്നതിനാല്‍ വികസിപ്പിക്കേണ്ടി വരും.

Leave A Reply

Your email address will not be published.

error: Content is protected !!