വാളാട് ടൗണ്‍ തുറന്നു

0

വാളാട് ടൗണിലെ കച്ചവട സ്ഥാപനങ്ങള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.കോവിഡ് സ്ഥിരീകരിച്ച 19-ാം വാര്‍ഡ് പൂര്‍ണമായും കണ്ടെയ്ന്‍മെന്റായി തുടരും. 18-ാം വാര്‍ഡിലെ പള്ളിയറഭാഗവും, 17ലെ നാഗത്താന്‍കുന്നും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കിയ ശേഷമാണ് വാളാട് ടൗണ്‍ തുറക്കാന്‍ അനുമതിയായത്. രാത്രി 7 മണിവരെയാണ് പ്രവര്‍ത്തനാനുമതി.

ഓണം അടുത്ത് വന്ന് കൊണ്ടിരിക്കുന്ന സമയത്ത് കടകളും കച്ചവട സ്ഥാപനങ്ങളും മറ്റും തുറക്കുന്നത് വലിയ ആശ്വാസമായിട്ടുണ്ടങ്കിലും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തിയിട്ടില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നതില്‍ സംശയമില്ല.കൊറോണ ഭീതി ഒഴിഞ്ഞു എന്നുള്ള നിലയില്‍ മാത്രമല്ല മലയാളിയുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ ഒരുക്കങ്ങളും കടകള്‍ തുറക്കാന്‍ കാരണമായിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!