സിനിമാ തീയേറ്ററുകള്‍ സുരക്ഷാ മുന്‍കരുതലുകളോടെ തുറക്കും

0

അബുദാബിയിലെ ഷോപ്പിങ് മാളുകളിലെ സിനിമാ തീയേറ്ററുകള്‍ പ്രത്യേക സുരക്ഷാ മുന്‍കരുതലുകളോടെ തുറക്കും. ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അബുദാബി മീഡിയാ ഓഫീസാണ് പുറത്തുവിട്ടിരിക്കുന്നത്. തീയേറ്ററുകളുടെ ആകെ ശേഷിയുടെ 30 ശതമാനം പ്രേക്ഷകരെ മാത്രമേ അനുവദിക്കുകയുള്ളൂ.തിയേറ്ററുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നതിന് മുമ്പ് എല്ലാ ജീവനക്കാരും കോവിഡ് പരിശോധന നടത്തിയിരിക്കണം. പ്രേക്ഷകര്‍ തമ്മിലുള്ള സാമൂഹിക അകലത്തിന് പുറമെ മാസ്‌ക് ധരിക്കുന്നതടക്കമുള്ള മറ്റ് മുന്‍കരുതലുകളും സ്വീകരിക്കണം. ഒരാള്‍ക്ക് അനുവദിക്കുന്ന സീറ്റിന്റെ മുന്നിലും പിന്നിലും വശങ്ങളിലുമുള്ള മറ്റ് സീറ്റുകള്‍ ഒഴിച്ചിടണം. എന്നാല്‍ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് അടുത്തടുത്ത സീറ്റുകളില്‍ ഇരിക്കാം.

ഉപയോഗിച്ച സീറ്റുകളെല്ലാം ഓരോ പ്രദര്‍ശനത്തിനും ശേഷവും പ്രവൃത്തി സമയം കഴിഞ്ഞ ശേഷവും അണുവിമുക്തമാക്കണം. അടുത്തടുത്തുള്ള രണ്ട് പ്രദര്‍ശനങ്ങള്‍ക്കിടയില്‍ 20 മിനിറ്റുകളെങ്കിലും സീറ്റുകള്‍ ഇതിനായി ഒഴിച്ചിടണം. ടിക്കറ്റുകളോ മറ്റ് ലഘുലേഖകളോ നല്‍കാന്‍ പാടില്ല. ടച്ച് സ്‌ക്രീനുകള്‍ മാറ്റണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!