കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഡി സി സി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി. ഇന്ത്യയുടെ മതേതരത്വവും അഖണ്ഡതയും കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ മുഖമുദ്രയെന്നും, ഇത് തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും പ്രതിരോധിക്കണമെന്നും അദ്ദേഹം ചടങ്ങിന്റെ ഭാഗമായി നടന്ന സ്വാതന്ത്ര്യദിന സന്ദേശത്തില്‍ വ്യക്തമാക്കി. പി.പി ആലി, ടിജെ ഐസക്, ജി. വിജയമ്മ ടീച്ചര്‍, ഉഷാ തമ്പി, അഗസ്റ്റിന്‍ പുല്‍പ്പള്ളി, ശശികുമാര്‍, പി കെ സുരേഷ്, വി. നൗഷാദ് സുനീര്‍ ഈ തുടങ്ങിയവര്‍ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.