മാനന്തവാടി അമലോത്ഭവ മാതാ ദേവാലയ ഗ്രോട്ടോ സമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു
എല്‍.എഫ്.യു.പി. ജംഗ്ഷനു സമീപം 2013ല്‍ പണിതീര്‍ത്ത ഗ്രോട്ടോയാണ് ഇന്നലെ രാത്രിയില്‍ നശിപ്പിച്ചത്.സമീപത്തെ ഇന്റര്‍ലോക്ക് കല്ല് ഉപയോഗിച്ച് എറിഞ്ഞാണ് ഗ്രോട്ടോയുടെ ഗ്ലാസ്സ് പൊട്ടിച്ചത്. മാതാവിന്റെ രൂപത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.